കാഞ്ഞങ്ങാട്: ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. റിജിത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശൻ, ജില്ലാ നഴ്സിംഗ് ഓഫീസർ മേരിക്കുട്ടി, ജില്ലാ എംസി എച്ച് ഓഫീസർ എൻ.ജി.തങ്കമണി, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, സ്കൂൾ മെന്റൽ ഹെൽത്ത് പ്രോജക്റ്റ് ഓഫീസർ സേതു പുഷ്പജൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലയിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ മാർക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രി കൺസൾട്ടന്റ് സൈക്യാടിസ്റ്റ് ഡോ.സണ്ണി മാത്യു, ജില്ലാ മാനസികാരോഗ്യ വിഭാഗം സൈക്യാട്രിക് സോഷ്യൽ വർക്കർ റിൻസ് മാണി എന്നിവർ ക്ലാസെടുത്തു.