+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണ്‍ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോന്പിനോടനുബന്ധിച്ചുള്ള ധ്യാനം

ഹൂസ്റ്റണ്‍: സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോന്പിനോടനുബന്ധിച്ച് ജനുവരി 24, 25, 26 (ഞായർ,തിങ്കൾ, ചൊവ്വ ) തീയതികളിൽ (St.Mary's Malankara Orthodox Church 9915 Belknap Rd, Sugar Lan
ഹൂസ്റ്റണ്‍ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോന്പിനോടനുബന്ധിച്ചുള്ള ധ്യാനം
ഹൂസ്റ്റണ്‍: സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോന്പിനോടനുബന്ധിച്ച് ജനുവരി 24, 25, 26 (ഞായർ,തിങ്കൾ, ചൊവ്വ ) തീയതികളിൽ (St.Mary's Malankara Orthodox Church 9915 Belknap Rd, Sugar Land, TX 77498) വൈകിട്ട് 6 മുതൽ ധ്യാനം നടത്തപ്പെടുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കൻ സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, ഓർത്തോഡോക്സ് വൈദീക സെമിനാരി പ്രൊഫസർ ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടിൽ, പ്രശസ്ത കണ്‍വൻഷൻ പ്രാസംഗികൻ ഫാ. ജോസഫ് ശാമുവേൽ കറുകയിൽ (തിരുവനന്തപുരം) എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

സുറിയാനി സഭകൾ പിന്തുടരുന്ന അനന്യമായ പാരന്പര്യമാണ് മൂന്നുനോന്പ്. വലിയ നോന്പാരംഭത്തിന് 18 ദിവസം മുന്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോന്പ് ആചരിക്കുക. ഈ നോന്പ് പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്.

യോനാപ്രവാചകൻ ദൈവകൽപ്പന അനുസരിച്ച് നിനവേ നഗരത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയപ്പോൾ നിനവേയിലെ ജനം ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് ന്ധനിനവേ നോന്പ്’ നൽകുന്ന സന്ദേശം. ലോകം മുഴുവൻ കൊറോണ ഭീഷണിയുടെ നടുവിൽ നിൽക്കുന്പോൾ നോന്പോടും പ്രാർഥനയോടും ഉപവാസത്തോടും പ്രപഞ്ചസൃഷ്ടാവായ ദൈവത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമായി ഈ ദിനങ്ങൾ മാറ്റിവയ്ക്കാം. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടി സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി)770-310-9050
റിജോഷ് ജോണ്‍ (ട്രസ്റ്റി)832-600-3415
ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366


റിപ്പോർട്ട്: ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം