+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോസ്ആഞ്ചലസ് കൗണ്ടിയില്‍ മാത്രം കോവിഡ് 19 കേസുകള്‍ ഒരു മില്യന്‍ കവിഞ്ഞു

ലോസ്ആഞ്ചലസ്: കലിഫോര്‍ണിയ സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ലോസ്ആഞ്ചലസില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ജനുവരി 16 ശനിയാഴ്ച ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മില്യന്‍ കവിഞ്ഞു. കൗണ്ടി
ലോസ്ആഞ്ചലസ് കൗണ്ടിയില്‍ മാത്രം കോവിഡ് 19 കേസുകള്‍ ഒരു മില്യന്‍ കവിഞ്ഞു
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയ സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ലോസ്ആഞ്ചലസില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ജനുവരി 16 ശനിയാഴ്ച ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മില്യന്‍ കവിഞ്ഞു. കൗണ്ടിയിലെ മരണസംഖ്യ 13,741 ആയും ഉയര്‍ന്നിട്ടുണ്ട്.

ശനിയാഴ്ച മാത്രം 14669 കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ 1,003923 ആയി ഉയര്‍ന്നു. ഇന്ന് 253 മരണവും സംഭവിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 7597 പേരില്‍ 22 ശതമാനവും ഐസിയുവിലാണ്.

ലോസ്ആഞ്ചലസ് കൗണ്ടിയില്‍ ശനിയാഴ്ച ആദ്യമായി യുകെ കൊറോണ വൈറസ് വകഭേദമായ ബി1.1.7 കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സാന്‍ഡിയാഗോ, സാന്‍ബര്‍നാഡിനോ കൗണ്ടികളില്‍ നേരത്തെ തന്നെ ഈ വൈറസ് കണ്ടെത്തിയിരുന്നു. വളരെ അപകടകരമായ ഈ വൈറസിനെതിരേ സിഡിസി മുന്നറിയിപ്പ് നല്‍കി. ലോസ്ആഞ്ചലസ് കൗണ്ടിയില്‍ വരാനിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്നും അവര്‍ അറിയിച്ചു. കലിഫോര്‍ണിയ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്നുമില്യനോളം ആയി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍