മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രഭാഷണവും സംവാദവും ഞായറാഴ്ച

11:25 AM Jan 17, 2021 | Deepika.com
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളം മിഷൻ ഭാഷാധ്യാപകനും, മലയാളം മിഷൻ അധ്യാപക പരിശീലന വിഭാഗം മേധാവിയുമായ ഡോ എം ടി ശശി ഞായറാഴ്ച വൈകുന്നേരം നാലിന് 'മലയാളത്തനിമയുടെ .ഭേദങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും തത്സമയം പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

https://www.facebook.com/MAMIUKCHAPTER/live/

റിപ്പോർട്ട്: ഏബ്രഹാം കുര്യൻ