+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഷാനി കോമത്ത് മാര്‍ട്ടിന്‍ ലൂഥര്‍ പ്രസംഗ മത്സര ജേതാവ്

ഫിലഡല്‍ഫിയ: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജയന്തിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില അമേരിക്ക പ്രസംഗ മത്സരത്തില്‍ ഐഷാനി കോമത്ത് ജേതാവായി. ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഘടകമായ മാര്‍ട്ടിന്‍ ലൂഥര്‍ ക
ഐഷാനി കോമത്ത് മാര്‍ട്ടിന്‍ ലൂഥര്‍ പ്രസംഗ മത്സര ജേതാവ്
ഫിലഡല്‍ഫിയ: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജയന്തിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില അമേരിക്ക പ്രസംഗ മത്സരത്തില്‍ ഐഷാനി കോമത്ത് ജേതാവായി. ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഘടകമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രസംഗ മത്സരം. 'മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മഹാത്മാ ഗാന്ധിയും നമ്മെ നയിക്കുമ്പോള്‍' " When Martin Luther King and Mahatma Gandhi lead us 'എന്നതായിരുന്നു പ്രസംഗ വിഷയം. ജേതാവിനുള്ള കാഷ് അവാര്‍ഡ് ഫൊക്കാനാ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണിയാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

യൂറ്റിയൂബ് വീഡിയോയിലൂടെ ലഭിച്ച ഇംഗ്‌ളീഷ് പ്രസംഗം വിലയിരുത്തിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. നിഷാമിനി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഐഷാനി കോമത്ത്. വായന, സാഹിത്യ രചന, സംഗീതാസ്വാദനം എന്നിവയാണ് ഐഷാനിയുടെ പ്രധാന കോ-കരിക്കുലര്‍ ആക്ടിവിറ്റീസ്. സൈക്യാട്രിസ്റ്റാവുക എന്നതാണ് ഐഷാനിയുടെ ഭാവിലക്ഷ്യങ്ങളില്‍ ഒന്ന്.

ജനുവരി 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12ന് , ഗാന്ധിരക്ത സാക്ഷിദിനം, ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ഡേ എന്നിവയോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സര ജേതാവ് ഐഷാനി കോമത്തിനെ സൂം മീറ്റിങ്ങില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തിന്റെ സാന്നിധ്യത്തില്‍ മാനിക്കും.

റിപ്പോര്‍ട്ട്: പി.ഡി ജോര്‍ജ് നടവയല്‍