+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോണിയ അഗർവാൾ ക്ലൈമറ്റ് പോളസി സീനിയർ അഡ്വൈസർ

വാഷിംഗ്ടൺ ഡിസി: ക്ലൈമറ്റ് പോളസി ആൻഡ് ഇന്നോവേഷൻ സീനിയർ അഡ്വൈസറായി ഇന്ത്യൻ അമേരിക്കൻ വംശജയും എനർജി എക്സ്പേർട്ടുമായ സോണിയ അഗർവാളിനെ നിയുക്ത പ്രസിഡന്‍റ് ബൈഡൻ നോമിനേറ്റു ചെയ്തു. ജനുവരി 14 നാണ് ഇതു സംബന്ധ
സോണിയ അഗർവാൾ ക്ലൈമറ്റ് പോളസി സീനിയർ അഡ്വൈസർ
വാഷിംഗ്ടൺ ഡിസി: ക്ലൈമറ്റ് പോളസി ആൻഡ് ഇന്നോവേഷൻ സീനിയർ അഡ്വൈസറായി ഇന്ത്യൻ അമേരിക്കൻ വംശജയും എനർജി എക്സ്പേർട്ടുമായ സോണിയ അഗർവാളിനെ നിയുക്ത പ്രസിഡന്‍റ് ബൈഡൻ നോമിനേറ്റു ചെയ്തു. ജനുവരി 14 നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഗ്ലോബൽ റിസർച്ച് അറ്റ് ക്ലൈമറ്റ് വർക്ക്സ് ഫൗണ്ടേഷനിലും അമേരിക്കൻ എനർജി ഇന്നവേഷൻ കൗൺസിലും സോണിയ അഗർവാൾ പ്രവർത്തിച്ചിരുന്നു. ഒഹായോയിൽ ജനിച്ചു വളർന്ന അഗർവാൾ സിവിൽ എൻജിനീയറിംഗിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ബൈഡൻ - ഹാരിസ് ഭരണത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജർ നിരവധിയാണ്. സുപ്രധാനമായ നാഷണൽ സെകൂരിറ്റി കൗൺസിലിൽ തരുൺ ചമ്പ്ര, സുമോന്ന ഗുഹ, ശാന്തി കളത്തിൽ എന്നിവരുടെ നിയമനം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.അതോടൊപ്പം നാഷണൽ ഇക്കണമോക്ക് കൗൺസിൽ ഡപൂട്ടി ഡയറക്ടർ തസ്തികയിൽ ഭരത് രാമമൂർത്തിയേയും ബൈഡൻ - ഹാരിസ് ടീം നിയമിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ