+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടു പേർ അമേരിക്കൻ സ്പേയ്സ് ഫോഴ്സിലേക്ക്

ഹൂസ്റ്റൺ: അമേരിക്കയിൽ പുതിയതായി രൂപീകരിച്ച സ്പേയ്സ് ഫോഴ്സിലേക്ക് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ടു വിദ്യാർഥികൾക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്ര സംഭവമായി. ലഫ്റ്റനന്റ് ക്രിസ്റ്റഫർ വില്യംസ്, മിച്
ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടു പേർ അമേരിക്കൻ സ്പേയ്സ് ഫോഴ്സിലേക്ക്
ഹൂസ്റ്റൺ: അമേരിക്കയിൽ പുതിയതായി രൂപീകരിച്ച സ്പേയ്സ് ഫോഴ്സിലേക്ക് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ടു വിദ്യാർഥികൾക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്ര സംഭവമായി. ലഫ്റ്റനന്റ് ക്രിസ്റ്റഫർ വില്യംസ്, മിച്ചൽ മോൺടാൽവൊ എന്നിവരെയാണ് യുഎസ് ആംഡ്ഫോർസിന്‍റെ പുതിയ വിഭാഗമായ സ്പേയ്സ് ഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ അധികൃതർ അറിയിച്ചു. ഡിസംബറിൽ കെമിസ്ട്രിയിൽ ബിരുദം നേടിയ വില്യംസിന് എയർഫോഴ്സിലെ കെമിസ്റ്റ് ആകാനായിരുന്നു താൽപര്യം.

യൂണിവേഴ്സിറ്റി എയർഫോഴ്സ് ആർഒടിസി പ്രോഗ്രാമിൽ നാസ് ഇന്‍റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിച്ചതാണ് സ്പേയ്സ് ഫോഴ്സിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതെന്ന് വില്യംസ് പറഞ്ഞു. മിച്ചലിനും എയർഫോഴ്സിൽ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പുതിയ മിലിട്ടറി വിഭാഗത്തിൽ അവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കും കലിഫോർണിയ എയർഫോഴ്സ് ബേസിലാണ് (വണ്ടൻബർഗ്) അടിസ്ഥാന പരിശീലനം ലഭിക്കുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ