+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ ഗ്രേറ്റ് ലേക്‌സ്‌ റീജിയൺ ബോധവത്കരണ സെമിനാറും പുതുവത്സര ആഘോഷവും 16 ന്

മിഷിഗൺ: കോവിഡ് അതിജീവന പോരാട്ടത്തിൽ സമൂഹത്തിന്‍റെ ആശങ്കകൾ ദൂരീകരിക്കാനും പ്രചോദനം നൽകുവാനും ഫോമാ ഗ്രേറ്റ് ലേക്‌സ്‌ റീജിയൺ "ഹോപ്പ് 2021' എന്ന പേരിൽ ബോധവത്കരണ സെമിനാറും പുതുവത്സര ആഘോഷവും സംഘടിപ്പിക്കുന
ഫോമാ ഗ്രേറ്റ് ലേക്‌സ്‌ റീജിയൺ  ബോധവത്കരണ സെമിനാറും പുതുവത്സര ആഘോഷവും 16 ന്
മിഷിഗൺ: കോവിഡ് അതിജീവന പോരാട്ടത്തിൽ സമൂഹത്തിന്‍റെ ആശങ്കകൾ ദൂരീകരിക്കാനും പ്രചോദനം നൽകുവാനും ഫോമാ ഗ്രേറ്റ് ലേക്‌സ്‌ റീജിയൺ "ഹോപ്പ് 2021' എന്ന പേരിൽ ബോധവത്കരണ സെമിനാറും പുതുവത്സര ആഘോഷവും സംഘടിപ്പിക്കുന്നു.

ജനുവരി 16 നു (ശനി) വൈകുന്നേരം 7 ന് സൂമിലൂടെ നടത്തന്ന പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, ആന്‍റോ ആന്‍റണി എം പി എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും.

കേരളത്തിലെ പ്രശസ്തനായ മോട്ടിവേഷണൽ സ്പീക്കർ അഡ്വ. ചാർളി പോൾ പ്രസംഗിക്കും. കോവിഡ് പ്രതിരോധ വാക്‌സിനെപറ്റിയുള്ള സംശയങ്ങളും ചർച്ച ചെയ്യപ്പെടും. തുടർന്നു നടക്കുന്ന കലാപരിപാടികളിൽ ഫ്ലവേഴ്‌സ് ടിവി സിംഗ് ആൻഡ് വിംഗ് പ്രോഗ്രാമിലൂടെ ശ്രദ്ധേയരായ നികിത ബിജു, പ്രിയങ്ക തച്ചിൽ, നന്ദിത വേലുതാക്കൽ എന്നിവരും മിഷിഗണിലെ മറ്റു മികച്ച കലാകാരന്മാരും പങ്കെടുക്കും.

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, ഡിട്രോയിറ്റ് കേരളക്ലബ്, മിനിസോട്ട മലയാളി അസോസിയേഷൻ, മിഷിഗൺ മലയാളി അസോസിയേഷൻ എന്നിവർ ചേർന്നു സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫോമാ റീജിയണൽ വൈസ് പ്രസിഡന്‍റ് ബിനോയ് ഏലിയാസ്, ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങൾ സൈജൻ കണിയൊടിക്കൽ, ബിജോ ജെയിംസ് കാരിയാപുരം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: അലൻ ചെന്നിത്തല