+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാപ്പിറ്റോൾ ആക്രമണം; ഒരു പോലീസ് ഓഫീസറും പ്രതികൂട്ടിൽ

ഹൂസ്റ്റൺ: കാപ്പിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരിൽ ഒരു പോലീസ് ഓഫീസറും ഉൾപ്പെടുന്നതായി ഹൂസ്റ്റൺ പോലീസ് ചീഫ് ആർട്ട് അസെ‌വെടോ. തന്‍റെ ഉദ്യോഗസ്ഥരിൽ ഒരാൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്
കാപ്പിറ്റോൾ ആക്രമണം; ഒരു  പോലീസ് ഓഫീസറും പ്രതികൂട്ടിൽ
ഹൂസ്റ്റൺ: കാപ്പിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരിൽ ഒരു പോലീസ് ഓഫീസറും ഉൾപ്പെടുന്നതായി ഹൂസ്റ്റൺ പോലീസ് ചീഫ് ആർട്ട് അസെ‌വെടോ. തന്‍റെ ഉദ്യോഗസ്ഥരിൽ ഒരാൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞായറാഴ്ച തന്നെ തനിക്ക് വിവരം ലഭിച്ചിരുന്നതായും അയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും പോലീസ് ചീഫ് പറഞ്ഞു ഇതേസംഭവത്തിൽ എഫ്ബിഐയും അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് ചീഫ് ആർട്ട് അസെ‌വാടോ സൂചിപ്പിച്ചു.

ഓഫീസർ റ്റാം ഡിൻ ഫാം എന്ന പോലീസ് ഓഫീസർക്കാണ് സംഭവത്തിൽ പങ്കുള്ളതായി അറിയുന്നത്. പതിനെട്ടു വർഷത്തെ സർവീസുള്ള ഈ ഉദ്യോഗസ്ഥന്‍റെ പേരിൽ ഇതുവരെ യാതൊരു വിധ അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല. എങ്കിലും ഇദ്ദേഹത്തെ ജോലിയിൽനിന്നും മാറ്റിനിർത്തിയിട്ടുണ്ടെന്നും പോലീസ് ചീഫ് പറഞ്ഞു.

" ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ഒരംഗം ജോലി സമയത്തല്ലാതെ ഒരു റാലിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. അത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ ഈ ഉദ്യോഗസ്ഥൻ അവിടെ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത് കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് നുഴഞ്ഞുകയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇതുവരെ അദ്ദേഹം ഒറ്റയ്ക്കാണ് പോയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ എഫ്ബിഐയും സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്‌സും അന്വേഷണം തുടരുകയാണ് - ചീഫ് അസെവെഡോ കൂട്ടിച്ചേർത്തു..

റിപ്പോർട്ട്: അജു വാരിക്കാട്