+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ വനിതാ ദേശീയ സമിതി: വിദ്യാഭ്യാസ സഹായ പദ്ധതി സഞ്ചയിനിക്ക് ആവേശകരമായ തുടക്കം

ന്യൂയോർക്ക്: പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിക്ക് തുടക്കം കു
ഫോമാ വനിതാ ദേശീയ സമിതി: വിദ്യാഭ്യാസ സഹായ പദ്ധതി  സഞ്ചയിനിക്ക് ആവേശകരമായ തുടക്കം
ന്യൂയോർക്ക്: പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിക്ക് തുടക്കം കുറിച്ചു. പ്രശസ്ത മലയാളി വനിതാ ഐ.പി.എസ് ഓഫീസറും, എഴുത്തുകാരിയുമായ ആർ.ശ്രീലേഖ സഞ്ചയിനി പദ്ധതി ജനുവരി 9 നു ഉദ്ഘാടനം ചെയ്തു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സഹായം നൽകുന്നതിലൂടെ, വിദ്യാഭ്യാസ പുരോഗതിയിലൂടെ സ്വയം പര്യാപ്തരാകാനും, തൊഴിലുകൾ നേടുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണു ഫോമാ വനിതാ വേദി ലക്‌ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹ്യ വികസനം എന്നതാണ് ഫോമാ വനിതാവേദിയുടെ കാഴ്ചപ്പാട്. അൻപത് നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കും, അൻപത് പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥിനികൾക്കുമാണ് ഈ വർഷം സാമ്പത്തിക സഹായം നൽകുന്നത്. വിവിധ വ്യക്തികളും, വ്യവസായങ്ങളും ഫോമാ വനിതാ സമിതിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്.