കണ്ണിനും കാതിനും കുളിർമ പകർന്നു കൊണ്ട് ഏറ്റവും മിഴിവാർന്ന ദൃശ്യവിസ്മയം സൃഷ്ടിക്കുന്ന ഫോർ കെ സാങ്കേതിക വിദ്യയിൽ ആദ്യമായി ജിഎംഎയുടെ ടെക്നിക്കൽ ടീം അണിയിച്ചൊരുക്കിയ ഈ ദൃശ്യവിരുന്ന് യുകെ മലയാളി സമൂഹത്തിൽ കോവിഡ് മഹാമാരിയുടെ യാതനകൾക്കിടയിലും ഏവർക്കും ആഹ്ളാദവും ആനന്ദവും പകരുന്ന ഒരു നവ്യനുഭവമായി.
കുടുംബങ്ങളിൽ മാത്രമായി ഒതുങ്ങി പോയ ക്രിസ്മസ് ആഘോഷപരിപാടികളും ക്രിസ്മസ് ട്രീ, ക്രിബ്, ഇവ എല്ലാം ലൈവ് ആയി വീക്ഷിക്കുന്നതിനും പരസ്പരം ആശംസകൾ പങ്കുവയ്ക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മലയാളിൽ ഉൾകൊള്ളുന്ന ജിഎംഎയിലെ അംഗങ്ങളെ ആശംസകൾ അറിയിച്ചുകൊണ്ട്, കേരള രാഷ്ട്രീയത്തിലെ യുവ പ്രതിഭയായ ഹൈബി ഈഡൻ എംപി, യുവ സിനിമ താരങ്ങളായ ആൻസണ്‍ പോൾ, അഞ്ജലി നായർ, സാജൻ പള്ളുരുത്തി എന്നിവരും പ്രശസ്ത പിന്നണി ഗായകൻ കെജി മാർക്കോസ്, പിന്നണി ഗായകനും മ്യൂസിക് കന്പോസാറുമായ ജാസി ഗിഫ്റ്റ് എന്നിവർ ലൈവിൽ എത്തിയത് വേറിട്ട അനുഭവമായി.
ക്രിസ്മസ് ആഘോഷങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട വെർച്വൽ പുതുവത്സരാഘോഷ പരിപാടികളിൽ സറെ യൂണിവേഴ്സിറ്റി, റോയൽ സറേ കൗന്റി ഹോസ്പിറ്റൽ എന്നിവിടെങ്ങളിലുള്ള യുവ കലാപ്രതിഭകൾ കൂടി അണിനിരന്നതോടെ ഈ വെർച്വൽ ഒരു ദൃശ്യനുഭവമായി.
കോവിഡ് മഹാമാരി അനിയന്ത്രിതമായ തുടരുന്ന ഈ സാഹചര്യത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇത്രയും മനോഹരമായ ഒരു പരിപാടി അണിയിച്ചൊരുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച ഗിൽഡ്ഫോർ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും ജിഎംഎ പ്രസിഡന്റുമായ പോൾ ജെയിംസ്, രാഷ്ട്രീയ സാംസ്കരാക മേഖലയിൽ മികവു തെളിയിച്ച ജിഎംഎ സെക്രട്ടറി ജോജി ജോസഫ്, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനം പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
സാങ്കേതിക മികവുകൊണ്ട് കാണികളെ വിസ്മയത്തിലാഴ്ത്തിയ ഈ പരിപാടിയുടെ ശബ്ദവിസ്മയം തീർത്ത മുൻ യുഎഇ പോലീസ് ഫോഴ്സ് മെന്പറും ഷാർജ ഇന്ത്യൻ കമ്യൂണിറ്റിയിലെ സൗണ്ട് എൻജിനീയറും ജിഎംഎ മെന്പറുമായ പ്രവീണ്‍ പീറ്റർ, ജിഎംഎ മീഡിയ കോർഡിനേറ്ററായ ജോമിത്ത് ജോർജ്, ഫോട്ടോഗ്രാഫി, ഗ്രാഫിക് ഡിസൈൻ എന്നീ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജിഎംഎ ടെക്നിക്കൽ കോർഡിനേറ്റർ അനിൽ ബെർണാഡ്, പ്രോഗ്രാമുകൾക്ക് കോറിയോഗ്രാഫി നിർവഹിച്ച ജുലി പോൾ ആൻഡ് ടീം, മനോഹരമായ അവതരണ മികവോടുകൂടി പരിപാടി ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഗ്രേസ് ടോജൻ ആൻഡ് ടീം എന്നിവർ ഏവരുടേയും മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി.