ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് നവനേതൃത്വം. പ്രസിഡന്റ് ജെയിംസ് ചെറിയാൻ, വൈസ് പ്രസിഡന്റ് ജെയിംസ് ജോർജ്, സെക്രട്ടറി വിനു ദേവസ്യ, ജോ.സെക്രട്ടറി ജോസഫ് അമ്മാകിൽ, ട്രഷറർ ജോസ് ജോസഫ്, ബോർഡ് ചെയർമാൻ ജേക്കബ് മാത്യു എന്നിവരെയും ബോർഡ് മെന്പേഴ്സ് ആയി എബ്രഹാം തോമസ്, ജെന്നി ജോസഫ്, സാബു തടിപ്പുഴ, സജി ജോസഫ് എന്നിവരെയും എക്സ് ഓഫിസിയോ മെന്പറായി റോയ് തോമസിനെയും തെരഞ്ഞെടുത്തു.
റോയ് തോമസിന്റെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ കമിറ്റിയുടെ പ്രവർത്തനങ്ങളെ യോഗം നന്ദിയോടെ അനുസ്മരിച്ചു. കോവിഡ് വൈറസ് വ്യാപനഘട്ടത്തിൽ ഓണ്‍ലൈൻ വഴി കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നത് തുടരുവാനും യോഗം തിരുമാനിച്ചു.
റിപ്പോർട്ട്: സാബു തോമസ്