ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്‍സിൽ പെൻസിൽവേനിയ പ്രോവിസിന്റെ നേതൃത്വത്തിൽ ജാനുവരി 9 ശനിയാഴ്ച സൂമ്മിൽ കൂടെ കോവിഡ് വാക്സിനെ കുറിച്ചുള്ള സെമിനാർ വിജ്ഞാനപ്രദമായി.
മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ വിവിധ വാക്സിനുകൾ ലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, വാക്സിനെ കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് വളരെലളിതമായ രീതിയിൽ സംവാദകരിയിലേക്ക് എത്തിക്കുവാൻ പ്രമുഖ ആരോഗ്യ ഗവേഷണ രംഗത്തെ പാനലിന് സാധിച്ചു. ഡേ. ജെറി ജേക്കബ്, ഡോ. നിഷാ നിജിൽ, ഡോ. സിനു പി ജോണ്‍, ഡോ. സുരേഷ് പള്ളിക്കുത്ത്, ഡോ. അനുരാധ ലീ. മുഖർജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങൾക്ക് മറുപടിനൽകിയത്.
പ്രൊവിൻസ് ഹെൽത്ത് ഫോറം ചെയർപേഴ്സണ്‍ ഡോ. ആനി എബ്രഹാം മോഡറേറ്ററായിപ്രവർത്തിച്ചു. ന്യൂയോർക്ക് ഇന്ത്യൻ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കൗണ്‍സിൽ ജനറൽ ശത്രുഘന്‍ സിൻഹ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. സെക്രട്ടറി സിജു ജോണ്‍ മുഖ്യ അതിഥിയെ സദസിന് പരിചയപ്പെടുത്തി. പ്രസിഡന്റ്് സിനു നായർ സ്വാഗതവും ഡോ. ആനി എബ്രഹാം കൃതജ്ഞതയും അറിയിച്ചു. ട്രഷറർ റെനീ ജോസഫ് ഇവൻറ് സ്പോണ്‍സർസിനെ സദസിന് പരിചയപ്പെടുത്തി. ഡോ. ബിനു ഷാജി മോനും, വൈസ് ചെയർപേഴ്സണ്‍ നിമ്മി ദാസും എംസിമാരായി പ്രവർത്തിച്ചു. ഏകദേശം 200 ഇൽ അധികം ആളുകൾ സുമിൽ കൂടിയും ആയിരത്തിലധികം ആളുകൾ ഫേസ്ബുക്ക് ലൈവിൽ കൂടിയും പ്രോഗ്രാം തൽസമയം വീക്ഷിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. അനുപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജണൽ ചെയർമാൻ ഹരി നന്പൂതിരി, പ്രസിഡൻറ് തങ്കം അരവിന്ദ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. മറ്റു പ്രൊവിൻസിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ഈ സെമിനാറിൽ പങ്കെടുത്തു. ലൈവ് തൽസമയം തങ്ങളുടെ പേജിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചു.
റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം