ന്യുഡൽഹി: ഗുഡുഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 14 വ്യാഴാഴ്ച ക്ഷേത്ര മേൽശാന്തി രാജേഷ് അടികളുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളോടെ ആരംഭിക്കും.
രാവിലെ 5.30-ന് പള്ളിയുണർത്തൽ, 6ന് നിർമ്മാല്യ ദർശനം, 6.30-ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് അഷ്ടാഭിഷേകം, 7.30-ന് ഉഷഃ പൂജ,10.30-ന് ഉച്ചപൂജ എന്നിവയാണ് ഉച്ചവരെയുള്ള പ്രധാന പൂജകൾ.
വൈകുന്നേരം അഞ്ചിന് ഭക്തജനങ്ങൾക്ക് പ്രത്യേക വഴിപാടായി നിറപറ സമർപ്പണത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. 6.30ന് മഹാ ദീപാരാധന, 7.40-ന് അത്താഴ പൂജ. രാത്രി എട്ടിന് ഹരിവരാസനം പാടി നടയടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9313533666, 8281316022
റിപ്പോർട്ട്: പി.എൻ. ഷാജി