കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ച 527 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 154,841 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,087 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,337,514 ആയി.
കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 945 ആയി. ഇന്നലെ 366 പേരാണ് രോഗ മുക്തരായത് . 149,373 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,523 പേരാണു ചികിൽസയിൽ കഴിയുന്നതായും 50 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ