കുവൈത്ത് സിറ്റി: അനധികൃത മദ്യ ശേഖരം വിതരണം ചെയ്ത വിദേശികളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം സുബിയയിലായിരുന്നു സംഭവം. പ്രദേശത്ത് നിന്നും ദുർഗന്ധം വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും മദ്യം നിർമിച്ച നേപ്പാളികളെ പിടികൂടുകയുമായിരുന്നു.
പിടിക്കപ്പെട്ടവരുടെ താമസ കാലാവധി തീർന്നിട്ട് മാസങ്ങളായതായും രാജ്യത്ത് ഇവർ അനധികൃതമായി താമസിക്കുകയായിരുന്നുവെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതികളെ തുടർ നടപടികൾക്കായി കൈമാറിയതായി അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ