റിയാദ് : പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് ഡോ. സിദ്ദിഖ് അഹമ്മദിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായി കേളി കലാസാംസ്കാരിക വേദി. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിഎൽ-ഇറാം ഗ്രൂപ്പ് സിഎംഡി ആയ സിദ്ദിഖ് അഹമ്മദ് പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയാണ്.
സൗദിയെക്കൂടാതെ വിവിധ ഗൾഫ് രാജ്യങ്ങളിൽ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സിദ്ദിഖ് അഹമ്മദ്, പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായമെത്തിക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്നു. നിരവധി പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എന്നും കരുത്തായിരുന്നു.
ഈ പുരസ്കാരം ലഭിക്കാൻ എന്തുകൊണ്ടും അർഹനാണ് അദ്ദേഹമെന്നും തുടർന്നും പ്രവാസികളുടെ ക്ഷേമത്തിനും സമൂഹത്തിൻറെ ന·ക്കുമായി പ്രവർത്തിക്കാൻ ഈ പുരസ്ക്കാരം അദ്ദേഹത്തിനു കൂടുതൽ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നതായും കേളി സെക്രട്ടറിയേറ്റ് അറിയിച്ചു.