+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ ജീ​വ​നൊ​ടു​ക്കി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ ശ​നി​യാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​താ​യി കാ​പ്പി​റ്റോ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ദീ
കാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ ജീ​വ​നൊ​ടു​ക്കി
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ ശ​നി​യാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​താ​യി കാ​പ്പി​റ്റോ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ദീ​ർ​ഘ​കാ​ലം സ​ർ​വീ​സു​ള്ള ഹൊ​വാ​ർ​ഡ് ലി​ബ​ർ​ഗു​ഡാ​ണ് (51) മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

2005 ലാ​ണ് സെ​ന​റ്റ് ഡി​വി​ഷ​നി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്. മു​ൻ സെ​ന​റ്റ് സാ​ർ​ജ​ന്‍റി​ന്‍റെ മ​ക​നാ​ണ് ഹ​വാ​ർ​ഡ്. ജ​നു​വ​രി 6ന് ​ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണോ മ​ര​ണ​മെ​ന്നും വ്യ​ക്ത​മ​ല്ല.

കാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന അ​നി​ഷ്ഠ സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്നു നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന കാ​പ്പി​റ്റോ​ൾ പോ​ലീ​സി​ന് ഹൊ​വാ​ർ​ഡി​ന്‍റെ മ​ര​ണം വ​ലി​യ ആ​ഘാ​ത​മാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പോ​രാ​ടി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം കാ​പ്പി​റ്റോ​ൾ പോ​ലി​സി​നെ നി​രാ​ശ​യി​ലാ​ഴ്ത്തി. ഓ​ഫീ​സ​റു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ