നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനും, ശെമ്മാശന്മാരിൽ പ്രധാനിയും സഹദന്മാരിൽ മുൻപനും സഭയുടെ പ്രഥമരക്തസാക്ഷിയുമായ മാർ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിമെത്രിയോസ് മുഖ്യകാർമികത്വം നിർവഹിച്ചു. ഞായറാഴ്ച രാവിലെ 11ന് ഇടവകയുടെ എട്ടാമത് ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ് ഉദ്ഘാടനം ചെയ്തു. അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനി കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാൻ നടത്തി.
റിപ്പോർട്ട്: ഷിബി പോൾ