+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കോവിഡ്19 വാക്സിനേഷനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യസാമൂഹ്യ ഗവേഷണ രംഗത്തെ പ്രമുഖരായ ഫോര്‍ട്ട് ബെന്‍റ് കൗണ്ടി ജഡ്ജ് കെ.പി
ഹൂസ്റ്റണ്‍ സെന്‍റ്  മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കോവിഡ്-19 വാക്സിനേഷനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ-സാമൂഹ്യ ഗവേഷണ രംഗത്തെ പ്രമുഖരായ ഫോര്‍ട്ട് ബെന്‍റ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, മെമ്മോറിയല്‍ ഹെര്‍മന്‍ ഹോസ്പിറ്റലിലെ ഫിസിഷ്യനും ഇന്റേണല്‍ മെഡിസിന്‍ ഗവേഷകനുമായ ഡോ.നിഥിന്‍ തോമസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഹൂസ്റ്റണ്‍ ഏരിയയിലും പ്രത്യേകിച്ച് ഫോര്‍ട്ട് ബെന്‍റ് കൗണ്ടിയിലെയും പ്രത്യേക സാഹചര്യങ്ങളും കോവിഡ് വാക്‌സിനേഷന്‍റെ ലഭ്യതയെക്കുറിച്ചും കെ.പി ജോര്‍ജ് വിശദീകരിച്ചു. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ ചെറുക്കുവാന്‍ ലഭ്യമായ വിവിധ വാക്സിനുകളേക്കുറിച്ചും, വാക്സിനേഷന്‍ സ്വീകരിക്കേണ്ട അനിവാര്യതയെക്കുറിച്ചും, സ്വീകരിക്കുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള താത്കാലിക റിയാക്ഷനുകളെക്കുറിച്ചും സെമിനാറില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഡോ.നിഥിന്‍ തോമസ് മറുപടി നല്‍കി.

ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയില്‍ നടത്തിയ സെമിനാറില്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും സൂം മീറ്റിങ്ങിലൂടെയും നിരവധി അംഗങ്ങള്‍ പങ്കെടുത്തു. ഇടവക സെക്രട്ടറി ഷാജി പുളിമൂട്ടില്‍ സ്വാഗതവും ട്രസ്റ്റി റിജോഷ് ജോണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി.