+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ഭരതന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ യാത്രയയപ്പ് നൽകി

റിയാദ്: ആരോഗ്യജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവും റിയാദിലെ പ്രമുഖ നേത്രരോഗവിദഗ്ധനും റിസാ പ്രോഗ്രാം കൺസൽട്ടൻറ്റുമായ ഡോ. എ വി ഭരതന് സുബൈർകുഞ്ഞു ഫൗണ്ടേഷന്‍റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി യാത്രയയപ്പു
ഡോ. ഭരതന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ യാത്രയയപ്പ് നൽകി
റിയാദ്: ആരോഗ്യ-ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവും റിയാദിലെ പ്രമുഖ നേത്രരോഗവിദഗ്ധനും റിസാ പ്രോഗ്രാം കൺസൽട്ടൻറ്റുമായ ഡോ. എ വി ഭരതന് സുബൈർകുഞ്ഞു ഫൗണ്ടേഷന്‍റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി യാത്രയയപ്പു നൽകി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹം വിപുലമായ ഒരു സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു. തുടക്കം മുതൽ തന്നെ ഫൗണ്ടേഷന്റ ലഹരിവിരുദ്ധപരിപാടി റിസയുടെ കൺസൽറ്റന്റ് ആയി പ്രവർത്തിച്ചുവന്ന അദ്ദേഹം റിസയുടെ പരിശീലക പരിശീലനപരിപാടിയുടെ മോഡ്യൂൾ തയ്യാറാക്കുന്നതിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്നു. ‌‌

റിസയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനം വിലപ്പെട്ടതാന്നെന്നു പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ ഡോ. അബ്ദുൽ അസീസ് പറഞ്ഞു. താൻ പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ എന്നും ദീർഘവീക്ഷണമുള്ള കരുത്തുറ്റ മാർഗദർശിയാണ് ഡോക്ടർ ഭരതനെന്നു ആശംസയർപ്പിച്ചു സംസാരിച്ചവർ ചൂണ്ടിക്കാട്ടി. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ പ്രവർത്തിക്കുവാൻ സാധിച്ചതിൽ അത്യന്തം സന്തോഷമുണ്ടെന്നും നാട്ടിലും റിസയുടെ തുടർപ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. ഫൗണ്ടേഷന്റെ ഉപഹാരം ചെയർമാൻ ഡോ. അബ്ദുൽ അസീസ് കൈമാറി.

ഹൈബ്രഡ്‌ പ്ലാറ്റഫോമിൽ നടന്ന ചടങ്ങിൽ റിയാദിലുള്ളവർ നേരിട്ടും റിസയുടെ വിവിധ സോണൽ/മേഖലാ സമിതി ഭാരവാഹികൾ സൂമിലൂടെയും പങ്കെടുത്തു. ഡോക്ടര്മാരായ ജോഷി ജോസഫ്, നസീം അക്തർ ഖുറൈശി, തമ്പി വേലപ്പൻ, അഡ്വ. അനീർ ബാബു, റിസാ കേരള കോഡിനേറ്റർ കരുണാകരൻ പിള്ള, ഐ ഐ എസ് ആർ വൈസ് പ്രിൻസിപ്പാൾ മീരാ റഹ്‌മാൻ, അഷ്‌റഫ് വി എം (ന്യൂ സഫാ മക്ക), ശിഹാബ് കൊട്ടുകാട്, ഉണ്ണികൃഷ്ണൻ ( ലയൺസ്, റിയാദ്), ജോർജുകുട്ടി മാകുളത്ത്, ഷമീർ യുസഫ്, നൂഹ് പാപ്പിനിശ്ശേരി, ജഹീര് ബഷീർ, അക്ബർ അലി, ഹാഷിം ഇടിഞ്ഞാർ എന്നിവർ സംസാരിച്ചു. എസ് കെ എഫ് ഫാമിലി ഫോറം, ക്രിയേറ്റിക് മൈൻഡ്‌സ്, റിയാദ്, കിഡ്സ് ക്രിയേഷൻസ് എന്നീ വിഭാഗങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു. റിസാ സ്ക്കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യൂ നായർ സ്വാഗതവും പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ