+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്ക് വനിതാവേദി 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ്കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷന്റെ വനിതകളുടെ കൂട്ടായ്മയായ ഫോക്ക് വനിതാവേദി 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹി
ഫോക്ക് വനിതാവേദി 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ്കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷന്റെ വനിതകളുടെ കൂട്ടായ്മയായ ഫോക്ക് വനിതാവേദി 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വെർച്വൽ പ്ലാറ്റ്ഫോം വഴി നടന്ന ജനറൽ ബോഡിയിൽ നൂറിലധികം വനിതകൾ പങ്കെടുത്തു.

ചെയർ പേഴ്സൺ രമ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി മീറ്റിംഗ് ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സജിജ മഹേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷംന വിനോജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ജനറൽ ബോഡി യോഗം ചെയർ പേഴ്സൺ ആയി രമ സുധിർ, ജനറൽ കൺവീനർ - ബിന്ദു രാജീവ്‌, ട്രെഷറർ - ശ്രീഷ ദയാനന്ദൻ, വൈസ് ചെയർപേഴ്സൺ - മിനി മനോജ്‌ , ജോയിന്റ് കൺവീനർ, കവിത പ്രണീഷ് - ജോയിന്റ് ട്രെഷറർ - സജിജ മഹേഷ്‌ എന്നിവരെയും 14 ഏരിയ കോർഡിനേറ്റർസിനേയും , 16 എക്സിക്യൂട്ടീവ്സ്നെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സലിം എം എൻ, ഫോക്ക് ട്രഷറർ മഹേഷ്‌ കുമാർ, വൈസ് പ്രസിഡന്റ്മാരായ സാബു ടി വി , ബാലകൃഷ്ണൻ, വിനോജ് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി ലിജീഷ് എന്നിവർ ആശംസകൾ അറിയിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൺവീനർ ബിന്ദു രാജീവ്‌ നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ