+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംസിഎ കുവൈറ്റിന്‍റെ കാരുണ്യ ഭവനത്തിന്‍റെ വെഞ്ചരിപ്പു കർമം നടത്തി

കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റഇന്‍റെ കാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി പാലാ രൂപതയിലെ രാമപുരം ഇടവകയിൽ നിർമാണം പൂർത്തിയായ ഭവനത്തിന്‍റെ വെഞ്ചരിപ്പ് കർമ്മം ജനുവരി ഏഴിന് പാലാ രൂപതാധ്യഷൻ മാർ ജോസഫ് കല്ലറങ
എസ്എംസിഎ കുവൈറ്റിന്‍റെ കാരുണ്യ ഭവനത്തിന്‍റെ  വെഞ്ചരിപ്പു കർമം നടത്തി
കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റഇന്‍റെ കാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി പാലാ രൂപതയിലെ രാമപുരം ഇടവകയിൽ നിർമാണം പൂർത്തിയായ ഭവനത്തിന്‍റെ വെഞ്ചരിപ്പ് കർമ്മം ജനുവരി ഏഴിന് പാലാ രൂപതാധ്യഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു.

രാമപുരം സെന്‍റ് അഗസ്റ്റിൻ ഫൊറോനാ വികാരി ഫാ. ജോർജ് ഞാറക്കുന്നേൽ താക്കോൽ ദാനം നിർവഹിച്ചു. എസ്എംസിഎ പ്രസിഡന്‍റ് തോമസ് കുരുവിള നരിതൂക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിജെഷ്‌ ജോർജ് നെടിയാനിയിൽ സ്വാഗതം ആശംസിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷ്, വാർഡ് അംഗം മനോജ് സി. ജോർജ്, കുവൈറ്റ് എസ്എംസിഎ റിട്ടേണിസ് ഫോറം വൈസ് പ്രസിഡന്‍റ് ഷാജിമോൻ മങ്കുഴിക്കരി, ട്രഷറർ ജോർജ് ചാക്കോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ , സത്യം ഓൺലൈൻ ചീഫ് എഡിറ്റർ സണ്ണി മണർകാട് , കുര്യാക്കോസ് മണിവേലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം സുനിൽ തൊടുക നന്ദി പറഞ്ഞു.

അവധിയിലായിരിക്കുന്ന എസ്എംസിഎ അംഗങ്ങൾ, ഇടവകയിലെ ഭക്ത സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.