ജനാധിപത്യം സംരക്ഷിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷനായ ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ വച്ചുപുലർത്തുന്ന സെൻസേഷണലിസം പലപ്പോഴും മനുഷ്യാവകാശങ്ങളെ മുറിവേൽപ്പിക്കുന്നു. മാധ്യമപ്രവർത്തകർ ഇതിനെകുറിച്ച് കൂടുതൽ ബോധവാ·ാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ബധനാഴ്ച വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങിൽ കെടിഡിസി ചെയർമാൻ എം.വിജയകുമാർ, ഗ്ലോബൽ മലയാളി പ്രസ്ക്ലബ് പ്രസിഡന്റ് ജോർജ് കള്ളിവയലിൽ, ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു. വാർത്താ അവതാരക അളകനന്ദ കൃതജ്ഞത രേഖപ്പെടുത്തി. മുതിർന്ന മാധ്യമപ്രവർത്തകരായ എം.ജി രാധാകൃഷ്ണൻ, ജോണ്‍ മുണ്ടക്കയം, പ്രഭാവർമ, കെ.സി രാജഗോപാൽ, എസ്.ആർ ശക്തിധരൻ, ജേക്കബ് ജോർജ്, വി.കെ ചെറിയാൻ, പി.പി ജെയിംസ്, ജി. ശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് ഭാരവാഹികൾ:
ഗ്ലോബൽ കോഓർഡിനേറ്റർ: സോമൻ ബേബി (ബഹ്റിൻ), ഡോ.കൃഷ്ണ കിഷോർ (യുഎസ്എ).
വൈസ് പ്രസിഡന്റുമാർ: സജീവ് കെ. പീറ്റർ (കുവൈറ്റ്), അനിൽ അടൂർ(തിരുവനന്തപുരം), നിഷ പുരുഷോത്തമൻ (എറണാകുളം), പി. ബസന്ത് (ന്യൂഡൽഹി).
ട്രഷറാർ: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ), ജോയിന്റ് ട്രഷറാർ: സണ്ണി മണർകാട്ട് (കുവൈറ്റ്).
ജോയിന്റ് സെക്രട്ടറിമാർ: എം.സി.എ. നാസർ (ദുബായ്), ചിത്ര കെ. മേനോൻ (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുന്പിളുവേലിൽ (ജർമനി).
ഗവേണിംഗ് കൗണ്‍സിൽ അംഗങ്ങളായി ആർ.എസ്. ബാബു (ചെയർമാൻ, കേരളാ മീഡിയ അക്കാദമി), പി.പി. ജെയിംസ് (എറണാകുളം), പി.പി. ശശീന്ദ്രൻ (കണ്ണൂർ), ലിസ് മാത്യു (ന്യൂഡൽഹി), കമാൽ വരദൂർ (കോഴിക്കോട്).
എക്സിക്യുട്ടീവ് കൗണ്‍സിൽ അംഗങ്ങൾ: എൻ. അശോകൻ, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു,ഡോ.എൻ.പി. ചന്ദ്രശേഖരൻ, വി.എസ്. രാജേഷ്, പി.എം. നാരായണൻ, മാധവ്ദാസ് ഗോപാലകൃഷ്ണൻ, ജെ. ഗോപീകൃഷ്ണൻ, അളകനന്ദ, ഷാലു മാത്യു, സനൽകുമാർ, ടോമി വട്ടവനാൽ, സുബിത സുകുമാർ, താര ചേറ്റൂർ മേനോൻ, ജോണ്സണ് മാമലശേരി, രാജേഷ് കുമാർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ