ലണ്ടൻ: കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ യുകെ മൂന്നാമത്തെ ലോക്ഡൗണിൽ പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ എല്ലാ യുക്മ അംഗ അസോസിയേഷനുകളിൽ മുൻപ് രൂപം കൊടുത്ത ന്ധന്ധകോവിഡ്-19 വോളണ്ടിയർ ടീംന്ധ വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഇ-മെയിൽ യുക്മ ജനറൽ സെക്രട്ടറി അയച്ച് കഴിഞ്ഞു.
യുക്മ ദേശീയ സമിതിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ദേശീയ തലത്തിൽ കോവിഡിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകൾക്കും ഈ ഘട്ടത്തിൽ തങ്ങളുടെ സമീപപ്രദേശങ്ങളിൽ കഴിയുന്നവരെ പ്രത്യേകിച്ച് മലയാളികളെ എല്ലാ തരത്തിലും സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. കോവിഡ്-19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് ക്വാറന്റീൻ, സെൽഫ് ഐസൊലേഷൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഏകാന്ത വാസം നിർബന്ധിതമാക്കപ്പെടുന്ന സാഹചര്യം നേരിടുന്ന കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായിട്ടാണ് ന്ധന്ധകോവിഡ്-19 വോളണ്ടിയർ ടീം.
ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങൾക്കോ വ്യക്തികൾക്കോ ഭക്ഷണം, ഭക്ഷണ സാമഗ്രികൾ, മരുന്നുകൾ ഉൾപ്പെടയുള്ള അവശ്യ വസ്തുക്കൾ തുടങ്ങിയവ ലഭ്യമാണെന്ന് ഉറപ്പു വരുത്തുക എന്നുള്ള ദൗത്യമാണ് പ്രായോഗികമായി നടപ്പിലാക്കാനാവുക. ഒറ്റപ്പെടുന്ന വ്യക്തികളോ കുടുംബങ്ങളോ യുക്മ അസോസിയേഷൻ അംഗങ്ങളാണോ, ഏതെങ്കിലും അസോസിയേഷൻ അംഗങ്ങളാണോ എന്നതൊന്നും പ്രശ്നമല്ല. എല്ലാ ടീമുകളിലും അതത് പ്രദേശത്ത് തന്നെയുള്ള ഡോക്ടർമാരെയും സീനിയർ നഴ്സുമാരെയും അടിയന്തരമായി മെഡിക്കൽ ഉപദേശങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഉൾപ്പെടുത്തും. യുക്മ ദേശീയ കമ്മറ്റി അംഗം കൂടിയായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു പാനൽ ഇതിനോടകം തന്നെ രൂപീകരിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ അദ്ദേഹത്ത (ഡോ. ബിജു പെരിങ്ങത്തറ - 07904785565) നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
യുക്മ ദേശീയ നേതാക്കളായ മനോജ്കുമാർ പിള്ള (പ്രസിഡന്റ് - 07960357679), അലക്സ് വർഗീസ് (ജനറൽ സെക്രട്ടറി - 07985641921), എബി സെബാസ്ററ്യൻ (വൈസ് പ്രസിഡന്റ് - 07916123248), സെലീനാ സജീവ് (ജോയിന്റ് സെക്രട്ടറി - 07507519459) എന്നിവരും, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വർഗീസ് ഡാനിയേൽ (07882712049), ബൈജു തോമസ് (07825642000) എന്നിവരുൾപ്പെട്ട സമിതി ദേശീയ തലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും .
യുക്മ അംഗ അസോസിയേഷനുകളിൽ ന്ധന്ധകോവിഡ് -19 വോളണ്ടിയർ ടീംന്ധ വീണ്ടും സജീവമാകുന്നു
11:38 PM Jan 06, 2021 | Deepika.com