ബ്രിട്ടനില്‍നിന്നുള്ള ഫ്രഷ് സോസേജുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിരോധനം

11:58 AM Jan 03, 2021 | Deepika.com
ബ്രസല്‍സ്: ബ്രിട്ടനില്‍നിന്നുള്ള ഫ്രഷ് സോസേജുകള്‍ക്ക് ഡിസംബര്‍ 31 അര്‍ധരാത്രി 12 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിരോധനം നടപ്പാകും. മിന്‍സ്ഡ് മീറ്റ് വിഭാഗങ്ങളില്‍പ്പെടുന് നവയ്ക്കാണ് നിരോധനം. ശീതീകരിച്ച ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയുണ്ടാകും.

അതേസമയം, അയര്‍ലന്‍ഡിലേക്കുള്ള സോസേജ് കയറ്റുമതിക്ക് നിരോധനം ബാധകമല്ല. ഇതിന് യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

ചില്‍ഡ് മിന്‍സ്ഡ് മീറ്റ് (റെഡ് മീറ്റ്), ചില്‍ഡ് മീറ്റ് പ്രിപ്പറേഷന്‍സ്, മിന്‍സ്ഡ് മീറ്റ് (പൗള്‍ട്രി), അസംസ്കൃത പാല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കെല്ലാം നിയന്ത്രണങ്ങളുണ്ടാകും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ