ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മണ്ഡല പൂജകൾ ശനിയാഴ്ച സമാപിക്കും. രാവിലെ നിർമാല്യദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലാവും ചടങ്ങുകൾ അരങ്ങേറുക.
അപ്പം, അരവണ, എള്ളുപായസം, പാനകം തുടങ്ങി അയ്യപ്പ സ്വാമിയുടെ ഇഷ്ട വഴിപാടുകളുടെ സമർപ്പണത്തിനായി ഭക്തജനങ്ങൾക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
പൂജയിൽ പങ്കെടുക്കുവാനും വഴിപാടുകൾ സമർപ്പിക്കുവാനും ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി