ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ഏരിയ എക്സിക്യൂട്ടീവ് അംഗമായ വി.എസ്. ജോസഫ് കോവിഡ് ബാധിച്ചു നിര്യാതനായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഏരിയ കമ്മിറ്റി അനുശോചന യോഗം ഞായറാഴ്ചു സംഘടിപ്പിച്ചു. യോഗത്തിൽ എ.എൻ. വിജയൻ, ഒ. ഷാജി കുമാർ, പ്രബലാകുമാർ, രത്നാകരൻ നന്പ്യാർ, എം.കെ. വിജയകുമാർ, മധു സൂധനൻ, എ.വി. പ്രകാശൻ, ജയചന്ദ്രൻ, പി.വി. രമേശൻ, എം.ഡി. പിള്ള എന്നിവർ സംസാരിച്ചു.