ന്യൂഡൽഹി: വൈക്കത്തപ്പന്റെ അഷ്ടമി പുണ്യ ദിനത്തിൽ ഡൽഹി വൈക്കം സംഗമം ഡൽഹിയിലെ പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനം നടത്തി. ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം, നൊയടാ അയ്യപ്പ ക്ഷേത്രം, ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രം, രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രം എന്നിവടങ്ങളിൽ വൈക്കം സംഗമത്തിന്റെ ഭാരവാഹികളുടെ നേതൃത്വത്തിൽ അന്നദാന ചടങ്ങ് നടന്നത്.
ഡിസംബർ 13 ഞായറാഴ്ച ആർകെ പുരം ക്ഷേത്രത്തിൽ അന്നദാനവും കൂടാതെ വേർചൽ പ്ലാറ്റ്ഫോമിൽ വൈകുന്നേരം 3 മുതൽ ഭക്തിഗാനസുധയും അരങ്ങേറും. പ്രസ്തുത പരിപാടിയിൽ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി നാരായണൻ നന്പൂതിരിയും ഗാനരചയിതാവ് വൈക്കം അജീഷ് ദാസനും പങ്കെടുക്കമെന്ന് സംഘാടകനായ സുരേഷ് നായർ അറിയിച്ചു. ്മശ
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്