ന്യൂഡൽഹി: ഭക്തർക്ക് സാഫല്യമേകി ഡൽഹിയിൽ പതിനെട്ടാമത് ചക്കുളത്തമ്മ പൊങ്കാല. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഇത്തവണ ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല സമർപ്പണം ചടങ്ങു മാത്രമായിരുന്നു. ഭക്തരെ പ്രത്യേകമായി പൊങ്കാല സമർപ്പിക്കുവാൻ അനുവദിച്ചിരുന്നില്ല. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ നേതൃത്വത്തിൽ മയൂർ വിഹാർ ഫേസ് 3-ലെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമത്തോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഡൽഹിയിലെ പൊങ്കാല മഹോത്സവത്തിന് മുടക്കം സംഭവിക്കാതിരിക്കാനായി ക്ഷേത്ര സന്നിധിയിൽ പണ്ടാര അടുപ്പു കൂട്ടി ഒരു പൊങ്കാല മാത്രമാണ് നടത്തിയത്. സന്നിഹിതരായ ഭക്തർക്കെല്ലാം പണ്ടാര അടുപ്പിലെ പൊങ്കാല ഉരുളിയിൽ അരി സമർപ്പിക്കുവാൻ അവസരം നൽകി. ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഭക്തജനങ്ങളുടെ സൗകര്യാർഥം അവരവരുടെ വീടുകളിലും വീട്ടുമുറ്റത്തും പൊങ്കാല സമർപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ് വിശിഷ്ടാതിഥി ആയിരുന്നു. മയൂർ വിഹാർ ഫേസ്-3 ഏരിയ സെക്രട്ടറി പി.കെ. ലക്ഷ്മണൻ, നിർവാഹക സമിതി അംഗം ബിന്ദു ലാൽജി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.എൻ. ഷാജി, വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ,ജോയിന്റ് സെക്രട്ടറി സരസ്വതി നായർ, ജോയിന്റ് ട്രെഷറർ കെ.ജി. ഗോപാലൻ കുട്ടി, മുൻ പ്രസിഡന്റ് സി.എം. പിള്ള, മുൻ സെക്രട്ടറി ഇ.കെ. ശശിധരൻ, നിർവാഹക സമിതി അംഗങ്ങൾ തുടങ്ങിയർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: പി.എൻ. ഷാജി