+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചർച്ച് ധ്യാനയോഗം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : സെന്‍റ് തോമസ് ഇവാന്‍ജലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3 , 4 ( വ്യാഴം , വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 6 .30 മുതൽ 8.30 വരെ ഓൺലൈനിലൂടെ സംഘടിപ്പിച
കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചർച്ച് ധ്യാനയോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി :- സെന്‍റ് തോമസ് ഇവാന്‍ജലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3 , 4 ( വ്യാഴം , വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 6 .30 മുതൽ 8.30 വരെ ഓൺലൈനിലൂടെ സംഘടിപ്പിച്ച ധ്യാനയോഗത്തിൽ വികാരി റവ. ജോൺ മാത്യു അധ്യക്ഷ്യത വഹിച്ചു. ധ്യാനയോഗത്തിന്‍റെ ആദ്യ ദിനത്തിൽ റവ. കെ. എസ്. ജയിംസ് മനുഷ്യജീവിതത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളിലൂടെ ദൈവം നമ്മെ എന്ത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് യോനയുടെ ജീവിതത്തെ അടിസ്ഥനമാക്കി സംസാരിച്ചു.

സമാപന ദിവസത്തെ ധ്യാനയോഗത്തിൽ ബിഷപ്പ് റൈറ്റ് റവ.ഡോ.സി.വി.മാത്യുവിന്‍റെ ധ്യാനപ്രസംഗത്തിൽ നശിച്ച് പോകുന്ന ആത്മാക്കളെ കുറിച്ചുള്ള പൗലോസ് അപ്പോസ്തോലന്റെ ആത്മ ഭാരത്തെ പറ്റി വിശദീകരിക്കുകയും ക്രിസ്തിയ സഭയിലെ ഓരോ അംഗങ്ങളും തങ്ങൾ ഉൾപ്പെട്ട ഭവനത്തിലും സഭയിലും ആഗോള ക്രിസ്തിയ സമൂഹത്തിലും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കളെ പറ്റി ആത്മാർത്ഥമായി ദുഖിക്കണമെന്നും അവരുടെ രക്ഷക്കായി ത്യാഗപൂർവമായി പ്രാർത്ഥിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

എ.ജി ചെറിയാൻ, ബോണി.കെ.എബ്രഹാം, ബിജു സാമുവേൽ, റെജു ഡാനിയേൽ ജോൺ എന്നിവർ പ്രസംഗിച്ചു.