+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി യാത്രയയപ്പ് നൽകി

റിയാദ് : പ്രാവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ ജോയിന്‍റ് സെക്രട്ടറിയും ഏരിയ സൈബർ വിംഗ് കൺവീനറുമായ അബ്ബാസ് പാലത്തിന് കേളി യാത്രയയപ്പ് നൽകി.
കേളി യാത്രയയപ്പ് നൽകി
റിയാദ് : പ്രാവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ ജോയിന്‍റ് സെക്രട്ടറിയും ഏരിയ സൈബർ വിംഗ് കൺവീനറുമായ അബ്ബാസ് പാലത്തിന് കേളി യാത്രയയപ്പ് നൽകി.

ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർമ്മയിലെ ഓഡിറ്റോറിയത്തിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ മുസാമിയ ഏരിയ വൈസ് പ്രസിഡന്‍റ് വിജയൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷമീർ എം.കെ.പുലമാന്തോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി പ്രസിഡന്‍റ് ഷമീർ കുന്നുമ്മൽ, ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, സെക്രട്ടറിയേറ്റ് അംഗം പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു ബാലുശേരി, പ്രദീപ്, ബദിയ രക്ഷാധികാരി സമിതി അംഗം ശങ്കർ, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നിസാർ, കെഎംസിസി പ്രതിനിധി ബഷീർ, വോളിബോൾ ടീം പ്രതിനിധി റസാഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഇരുപത്തിഎട്ട് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് പാലത്ത് സ്വദേശിയായ അബ്ബാസ്, ദുർമ്മ മേഘലയിൽ കേളി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കേളിയുടെ ദുർമ്മ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്‍റ്, ട്രഷറർ, മുസാമിയ ഏരിയ പ്രസിഡന്‍റ്, ജീവരുണ്യ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി ഷമീർ എം.കെ യും, ബദിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ശങ്കറും വോളിബോൾ ടീമിന്‍റെ ഉപഹാരം ടീം അംഗങ്ങളും അബ്ബാസിന് കൈമാറി. അബ്ബാസ് യത്രയയപ്പിന് നന്ദി പറഞ്ഞു.