+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം സി.ജോയിക്ക് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊല്ലം വാ
കേളി യാത്രയയപ്പ് നൽകി
റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം സി.ജോയിക്ക് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കൊല്ലം വാടി സ്വദേശിയായ ജോയി കഴിഞ്ഞ 27 വർഷമായി വാഹന വർക്ക്ഷോപ്പിലെ പെയിന്‍റിംഗ് ജീവനക്കാരനായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍റ് ഹാരിസ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര, നസീം ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഷാജി കെ.ഇ., ഉല്ലാസൻ, അൻസാരി, ഷറഫുദീൻ, രവിന്ദ്രനാഥൻ, ഗോപാലൻ, വിഷ്ണു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി സജീവ് ജോയിക്ക് കൈമാറി. യാത്രയയപ്പിന് ജോയി നന്ദി പറഞ്ഞു.