+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​തം​സ് ഓ​ഫ് ബേ​ത്ല​ഹേ​മു​മാ​യി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം

ഹൂ​സ്റ്റ​ണ്‍: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന റി​തം​സ് ഓ​ഫ് ബേ​ത്ല​ഹേം വെ
റി​തം​സ് ഓ​ഫ് ബേ​ത്ല​ഹേ​മു​മാ​യി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം
ഹൂ​സ്റ്റ​ണ്‍: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന റി​തം​സ് ഓ​ഫ് ബേ​ത്ല​ഹേം വെ​ർ​ച്ച്വ​ൽ ക്രി​സ്മ​സ് ക​രോ​ൾ 2020 ഡി​സം​ബ​ർ 13 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് (​സെ​ൻ​ട്ര​ൽ സ​മ​യം) സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​താ​ണ്.

ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ്, ഓ​സ്റ്റി​ൻ, ഒ​ക്ല​ഹോ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലേ​യും യു​വ​ജ​ന​സ​ഖ്യ ഗാ​യ​ക​സം​ഘ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക യു​റോ​പ്പ് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പാ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്.

റി​തം​സ് ഓ​ഫ് ബേ​ത്ല​ഹേ​മി​ന്‍റെ ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണം മാ​ർ​ത്തോ​മാ മീ​ഡി​യ, അ​ബ്ബാ ന്യൂ​സ്, പ്ര​വാ​സി ചാ​ന​ൽ, ഈ​മ​ല​യാ​ളി ഡോ​ട്ട് കോം, ​മ​ല​യാ​ളി എ​ൻ​റ​ർ​ടൈം​മെ​ൻ​റ് ടി​വി എ​ന്നി​വ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്