കലിഫോർണിയ: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കിഴക്കേക്കര വടക്ക് യു.ഡി.എഫ്. സ്ഥാനാർഥിയായ വർഗീസ് തരകന് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസും തേവലക്കര അസോസിയേഷനും രംഗത്ത്.
സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഒപ്പം നിന്നുകൊണ്ട് എന്നും അവർക്ക് അത്താണിയായ വർഗീസ് തരകൻ രാഷ്ട്രീയക്കാർക്കിടയിലെ വ്യത്യസ്ഥ വ്യക്തിത്വമാണ്. വലിയ അനേകം പ്രവാസികളുള്ള തേവലക്കര, മൈനാഗപ്പള്ളി പ്രദേശത്ത് നാട്ടിലെ അവരുടെ ആവശ്യങ്ങൾ മനസിലാക്കി നിറവേറ്റുന്നതിൽ എന്നും വർഗീസ് തരകൻ മുന്നിലുണ്ടായിരുന്നു.
പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവാസി തേവലക്കര അസോസിയേഷനും സംയുക്തമായാണ് വർഗീസ് തരകന് വിജയാശംസകളും പിന്തുണയും അറിയിച്ചത്. യോഗത്തിൽ അലക്സാണ്ടർ വൈദ്യൻ, ചെറിയാൻ തോമസ്, തോമസ് തരകൻ, റെജിമോൻ ജോർജ്, ബിജു കൃഷ്ണൻ, മഹേഷ് ജെ.കെ., നെടുംതറയിൽ മനോജ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: അലൻ ചെന്നിത്തല