+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 12 മില്യൺ ദിർഹം സമ്മാനം

ദുബായ്: അബുദാബിയിൽ വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസി മലയാളിക്ക് 12 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചു. മെഡിക്കൽ ഉപകരണ വിൽപ്പനക്കാരനായ ജോർജ് ജേക്കബി (51)
അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 12 മില്യൺ ദിർഹം സമ്മാനം
ദുബായ്: അബുദാബിയിൽ വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസി മലയാളിക്ക് 12 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചു. മെഡിക്കൽ ഉപകരണ വിൽപ്പനക്കാരനായ ജോർജ് ജേക്കബി (51) നാണ് നവംബർ 30 ന് വാങ്ങിയ 069402 ടിക്കറ്റിന് സമ്മാനം ലഭിച്ചത്.

ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി പതിവായി ഓൺലൈനിൽ ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ഭാഗ്യദേവത തന്നെ കടാക്ഷിച്ചതിൽ താൻ കൃതാർഥനാണെന്ന് ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ജോർജ് ജേക്കബ് പറഞ്ഞു.

സംഘാടകനായ റിച്ചാർഡ്, വിജയിയെ വിളിച്ചപ്പോൾ ജേക്കബ് കുടുംബത്തോടൊപ്പം യാത്രയിലായിരുന്നു.