കുവൈറ്റ് സിറ്റി : രാജ്യത്ത് ബുധനാഴ്ച 268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 143,260 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,435 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,107,581 ആയി.
കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 882 ആയി ഉയർന്നു. ഇന്നലെ 509 പേരാണ് രോഗ മുക്തരായത് . 138,134 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,244 പേരാണ് ചികിൽസയിൽ കഴിയുന്നതായും 79 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ