ന്യൂയോർക്ക്: ഐഒസി യുഎസ്എയുടെ സുഗമമായ നടത്തിപ്പിനും ഇന്ത്യയിലെ കോണ്ഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ പരിചയ സന്പന്നരായ ആറ് പുതിയ സെക്രട്ടറിമാരെ ദേശീയ തലത്തിൽ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും തെരഞ്ഞെടുത്തു.
ലോകവ്യാപകമായി പൊട്ടിപുറപ്പെട്ട കോവിഡ് 19 എന്ന മഹാമാരിയുടെ സമയത്തും, ജ·നാടിനെ എങ്ങനെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിലൂടെ ഒരു മതേതര രാജ്യമായി തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന ചിന്തയോടെ കോവിഡ് 19-ന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് എഐസിസിയുടെ ഗ്ലോബൽ ചെയർമാൻകൂടിയായ ഡോ. സാം പിട്രോഡയുടെ നേതൃത്വത്തിൽ സൂം മീറ്റിംഗിലൂടെ ഇന്ത്യയിലെ കോണ്ഗ്രസ് നേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുമായി സംവാദങ്ങൾ നടത്തി വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഉപദേശങ്ങളും പരസ്പരം കൈമാറിക്കൊണ്ട് ഇന്ത്യയിലെ കോണ്ഗ്രസ് പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാനും, അതിനു വേണ്ടി എന്തൊക്കെ ചെയ്യുവാൻ സാധിക്കും എന്നിങ്ങനെയുള്ള ചർച്ചകളും നടത്തുകയുണ്ടായി.
കോണ്ഗ്രസ് പാർട്ടിയിൽ കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ച അനുഭവസന്പത്തും പ്രവർത്തനപാടവവുമുള്ളവരും, വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ളവരുമായ പ്രഗത്ഭരായ രാജൻ പാടവത്തിൽ, ഹിരണ്കുമാർ പട്ടേൽ, രന്ദീപ് സിംഗ് സന്ധു, ഗുരിന്ദർപാൽ സിംഗ്, അനുരാഗ് ഗവാഡെ എന്നിവരെ ഐഒസി യുഎസ്എയുടെ നാഷണൽ സെക്രട്ടറിമാരായി നിയമിച്ചു. കൂടാതെ എമി ഡണ്ഡുൾക്കറെ മഹാരാഷ്ട്രയുടെ ചാപ്റ്റർ പ്രസിഡന്റായും നിയമിച്ചു. ഓരോരുത്തരും സംഘടനയുടെ ഉന്നമനത്തിനായി മെന്പർഷിപ്പ് കാന്പയിൻ നടത്തി ഒട്ടനവധി പേരെ അംഗങ്ങളാക്കി സംഘടനയെ കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുന്നു.
ഐഒസി യുഎസ്എയുടെ ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ, എഐസിസി സെക്രട്ടറി ഇൻ ചാർജ് ഹിമാൻഷു വൈയാസ്, ഐഒസി നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും, അനുമോദിക്കുകയും വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഐഒസി യുഎസ്എ നാഷണൽ പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസ്യൻ പുതിയ സെക്രട്ടറിമാരെ തന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയും, തന്നോടൊപ്പം തോളോടുതോൾ ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി ജനറൽ ഹർബചൻ സിംഗ് പുതിയ ഭാരവാഹികളുടെ നിയമനത്തിനുവേണ്ടി പ്രത്യേകം പരിശ്രമിക്കുകയും, ഒറ്റക്കെട്ടായി ഐഒസി യുഎസ്എയുടെ ബാനറിൽ പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്തു.
ഐഒസി യുഎസ്എയുടെ സീനിയർ വൈസ് പ്രസിഡന്റുമാരായ പുമൻ സിംഗ് ഇബ്രാഹിംപൂർ, രവി ചോപ്ര, ജനറൽ സെക്രട്ടറിമാരായ രാജേന്ദർ ഡിച്ച്പ്പള്ളി, ആർ. ജയചന്ദ്രൻ, നരീന്ദർ സിംഗ് മുൻഡാർ, സോഫിയ ശർമ്മ, വൈസ് പ്രസിഡന്റുമാരായ പ്രദീപ് സമാലാ, പോൾ കറുകപ്പള്ളിൽ, ജോസ് ജോർജ്, ഹർപാൽ സിംഗ് റ്റൻഡാ, മാലിനി ഷാ എന്നിവരും മറ്റ് നിരവധി ചാപ്റ്റർ പ്രസിഡന്റുമാരും, വിവിധ കമ്മിറ്റി ചെയർപേഴ്സണ്മാരും പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും അവരെ കോണ്ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം