+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

47 വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ വി​ല്ല​നാ​യി കോ​വി​ഡ്; മ​ക്ക​ളു​ടെ​യും കൊ​ച്ചു​മ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ദ​ന്പ​തി​ക​ൾ യാ​ത്ര​യാ​യി

മി​ഷി​ഗ​ണ്‍: 47 വ​ർ​ഷം നീ​ണ്ടു​നി​ന്ന സ​ന്തോ​ഷ​ക​ര​മാ​യ ദാ​ന്പ​ത്യ ജീ​വി​തം ത​ട്ടി​യെ​ടു​ക്കു​വാ​ൻ വി​ല്ല​നാ​യി എ​ത്തി​യ​ത് കോ​വി​ഡ് 19. വി​ശു​ദ്ധ ദേ​വാ​ല​യ​ത്തി​ൽ ഇ​രു​വ​രു​ടേ​യും വ​ല​തു​ക​രം മു​ഖ്
47 വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ വി​ല്ല​നാ​യി കോ​വി​ഡ്;  മ​ക്ക​ളു​ടെ​യും കൊ​ച്ചു​മ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ദ​ന്പ​തി​ക​ൾ യാ​ത്ര​യാ​യി
മി​ഷി​ഗ​ണ്‍: 47 വ​ർ​ഷം നീ​ണ്ടു​നി​ന്ന സ​ന്തോ​ഷ​ക​ര​മാ​യ ദാ​ന്പ​ത്യ ജീ​വി​തം ത​ട്ടി​യെ​ടു​ക്കു​വാ​ൻ വി​ല്ല​നാ​യി എ​ത്തി​യ​ത് കോ​വി​ഡ് 19. വി​ശു​ദ്ധ ദേ​വാ​ല​യ​ത്തി​ൽ ഇ​രു​വ​രു​ടേ​യും വ​ല​തു​ക​രം മു​ഖ്യ​കാ​ർ​മി​ക​ൻ ചേ​ർ​ത്തു പി​ടി​ച്ച് ജീ​വി​താ​വ​സാ​നം വ​രെ ഒ​ന്നി​ച്ചു ക​ഴി​യ​ണ​മെ​ന്ന പ്ര​തി​ജ്ഞ ഇ​രു​വ​രും ഒ​രു നി​മി​ഷ​ത്തി​ൽ ത​ന്നെ നി​റ​വേ​റ്റി. മ​ക്ക​ളു​ടേ​യും കൊ​ച്ചു​മ​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ജീ​വി​ത​ത്തോ​ട് യാ​ത്ര പ​റ​യു​ന്പോ​ൾ ഇ​രു​വ​രു​ടേ​യും മ​ര​ണ​സ​മ​യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 2020 ന​വം​ബ​ർ 24, വൈ​കി​ട്ട് 4.30 എ​ന്നാ​ണ്.

35 വ​ർ​ഷം മെ​ഡി​ക്ക​ൽ ഫി​ഡി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്ത പ​ട്രീ​ഷ (78)ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ചി​കി​ത്സ തേ​ടി​യ ഇ​വ​ർ​ക്ക് വീ​ട്ടി​ൽ ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം ല​ഭി​ച്ച​ത്.

വീ​ട്ടി​ലെ​ത്തി ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ട്ര​ക്ക് ഡ്രൈ​വ​റാ​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ല​സ്ലി​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​ത്ത​വ​ണ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഇ​രു​വ​രു​ടേ​യും രോ​ഗാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ 24ന് ​അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളു​ടെ ജീ​വി​തം ആ​ന​ന്ദ​ക​ര​വും മാ​തൃ​കാ​പ​ര​വു​മാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ജൊ​വേ​ന പ​റ​ഞ്ഞു. ഒ​രൊ​റ്റ നോ​ട്ട​ത്തി​ൽ ആ​രി​ലും ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന സ്വ​ഭാ​വ​ത്തി​നു​ട​മ​ക​ളാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളെ​ന്നും ഇ​വ​ർ അ​നു​സ്മ​രി​ച്ചു.

ജോ​ണ്‍ ഹോ​പ് കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി ഒ​ടു​വി​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച 268087 ആ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ദ​ന്പ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ