+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഒസി നാഷണല്‍ സെക്രട്ടറിയായി രാജന്‍ പടവത്തിലിനെ നോമിനേറ്റ് ചെയ്തു

ന്യൂയോര്‍ക്ക് : ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) അംഗീകാരമുള്ളതും, ഡോ. സാം പിട്രോഡ ഗ്ലോബല്‍ ചെയര്‍മാനായും, എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് ഹിമാന്‍ഷു വൈയാസ്, നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ
ഐഒസി നാഷണല്‍ സെക്രട്ടറിയായി രാജന്‍ പടവത്തിലിനെ നോമിനേറ്റ് ചെയ്തു
ന്യൂയോര്‍ക്ക് : ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) അംഗീകാരമുള്ളതും, ഡോ. സാം പിട്രോഡ ഗ്ലോബല്‍ ചെയര്‍മാനായും, എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് ഹിമാന്‍ഷു വൈയാസ്, നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി യു.എസ്.എ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗുല്‍സ്യന്‍, ഹര്‍ബചന്‍ സിംഗ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓഫ് അമേരിക്കയുടെ സെക്രട്ടറിയായി രാജന്‍ പടവത്തിലിനെ നിയമിച്ചു.

നീണ്ട അഞ്ചു പതിറ്റാണ്ടുകളായി കേരളത്തിലും അമേരിക്കയിലുമായി സമൂഹത്തിലും, സമുദായത്തിലും സംഘടനകളിലും രാഷ്ട്രീയത്തിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തും, പ്രവര്‍ത്തിപരിചയവും ആണ് രാജന്‍ പാടവത്തിലെ ഈ സ്ഥാനത്തിന് അര്‍ഹനാക്കിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെ പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, ഡി.സി.സി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം അമേരിക്കയിലെ ഫ്‌ളോറിഡയില്‍ എത്തി തന്റെ പ്രവര്‍ത്തന മേഖല തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്‍റ്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്‍റ്, ഫൊക്കാനയുടെ 2004-2006-ലെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ഫൊക്കാന വൈസ് പ്രസിഡന്‍റ്, ഫൊക്കാന ബോര്ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സ്റ്റാറ്റര്‍ജി പ്ലാനിംഗ് കമ്മീഷന്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറി, പിന്നീട് സെക്രട്ടറി, ഐഒസി യുഎസ്എ കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ്, പിന്നീട് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജന്‍ പടവത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഐഒസി യു.എസ്.എയ്ക്ക് ഒരു മുതല്‍ക്കൂട്ടുതന്നെ ആയിരിക്കുമെന്ന് എല്ലാ ദേശീയ നേതാക്കളും അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം