കുവൈറ്റ് സിറ്റി : രാജ്യത്ത് ചൊവ്വാഴ്ച 357 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 142,992 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,572 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,101,146 ആയി.
കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 881 ആയി ഉയർന്നു. ഇന്നലെ 554 പേരാണു രോഗ മുക്തരായത് . 137,625 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,486 പേരാണു ചികിൽസയിൽ കഴിയുന്നതായും 82 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ