കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയിൽ സെലിബ്രേറ്റിംഗ് പഞ്ചാബ് സംഘടിപ്പിച്ചു. രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ആഘോഷ പരിപാടികൾ നടത്തിയത്.
സംസ്ഥാനങ്ങളുടെ പൈതൃകം, സംസ്കാരം, സാന്പത്തിക ശേഷി, വ്യാപാര അന്തരീക്ഷം, നിക്ഷേപ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പരിപാടി ഓണ്‍ലൈൻ ആയാണ് സംഘടിപ്പിച്ചത്. കോവിഡ് പാശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ മാത്രമാണ് എംബസി ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരുന്നത്. പഞ്ചാബി കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചങ്ങിന് മിഴിവേകി.
റിപ്പോർട്ട്: സലിം കോട്ടയിൽ