+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൈമാറി

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 20) കണ്ണൂർ കടമ്പൂരിൽ നടന്നു. പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയ
കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം  കൈമാറി
റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) കണ്ണൂർ കടമ്പൂരിൽ നടന്നു. പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ന്യൂ സനയ്യ ഏരിയ അംഗമായ ബാബു കുന്നുമ്മലിന്‍റെ മകൾ ബി.അതുല്യക്കാണ് പുരസ്‍കാരം കൈമാറിയത്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

കടമ്പൂർ പാട്യം വായനശാലയിൽ നടന്ന ചടങ്ങിൽ സിപിഎം ഏരിയ സെക്രട്ടറി കെ.വി. ബാലനാണ് പുരസ്‌കാരം കൈമാറിയത്. കേളി രക്ഷാധികാരി സമിതി മുൻ അംഗം ബി.പി.രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം സി.കെ.രാജൻ അധ്യക്ഷത വഹിച്ചു. സിപി എം കടമ്പൂർ ലോക്കൽ സെക്രട്ടറി ഇ.കെ.അശോകൻ, സിപിഎം ബ്രാഞ്ച് സെക്രട്ടറി കെവി.ശശി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രൻ, കേളി ന്യൂ സനയ്യ മുൻ രക്ഷാധികാരി ജയരാജൻ ആറാത്തിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അതുല്യ നന്ദി പറഞ്ഞു.