+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുംബൈ ഭീകരാക്രമണം: സാജിദ് മിറിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം

വാഷിങ്ടണ്‍: 2008 നവംബര്‍ 26 നു മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ (37 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പ
മുംബൈ ഭീകരാക്രമണം: സാജിദ് മിറിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം
വാഷിങ്ടണ്‍: 2008 നവംബര്‍ 26 നു മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ (37 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പന്ത്രണ്ടു വര്‍ഷത്തിനുശേഷവും പ്രധാന പ്രതിയെ പിടികൂടാന്‍ കഴുകിയാത്ത സാഹചര്യത്തിലാണ് പുതിയ വാഗദാനം.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കര്‍ ഇ തായിബ ഭീകരവാദി സാജിദ് മിര്‍. ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നല്കുന്നവര്‍ക്കാണ് അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം. യുഎസ് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ എല്‍ഇടി പരിശീലനം നേടിയ 10 തീവ്രവാദികള്‍ മുംബൈയില്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

2011ല്‍ യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ കേസെടുത്തിരുന്നു. 2011 ഏപ്രില്‍ 22ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.2019ല്‍ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.

റിപ്പോർട്ട്: പി.പി ചെറിയാന്‍