+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കടക്കാവൂരിൽ വച്ച് കൈമാറി

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 20) തിരുവനന്തപുരം കടക്കാവൂരിൽ നടന്നു. എസ്എസ്എൽസി. പരീക്ഷയിൽ
കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കടക്കാവൂരിൽ വച്ച് കൈമാറി
റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) തിരുവനന്തപുരം കടക്കാവൂരിൽ നടന്നു. എസ്എസ്എൽസി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ബദിയ ഏരിയ അംഗമായ അനിൽ കുമാറിന്റെ മകൾ അനുമോൾക്കാണ് പുരസ്‍കാരം കൈമാറിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

കടക്കാവൂർ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ബി.സത്യനാണ് പുരസ്‌കാരം കൈമാറിയത്. കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി മുൻ അംഗം അനിൽ കുമാർ കേശവപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ എം കടക്കാവൂർ ലോക്കൽ സെക്രട്ടറി അഫ്‌സൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ നിസാർ, സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അനുമോൾ ചടങ്ങിന് നന്ദി പറഞ്ഞു.