+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎച്ച്എൻഎ സ്കോളർഷിപ്പ്; അർഹരായ വിദ്യാര്‍ഥികൾക്കുള്ള കൈത്താങ്ങ്

ന്യൂയോർക്ക് :അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രാരംഭ കാലഘട്ടം മുതൽ എല്ലാവർഷവും നടത്തിവരുന്ന ചാരിറ്റി പ്രവർത്തത്തിൽ മുഖ്യമായതാണ് സ്ക
കെഎച്ച്എൻഎ സ്കോളർഷിപ്പ്; അർഹരായ വിദ്യാര്‍ഥികൾക്കുള്ള  കൈത്താങ്ങ്
ന്യൂയോർക്ക് :അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രാരംഭ കാലഘട്ടം മുതൽ എല്ലാവർഷവും നടത്തിവരുന്ന ചാരിറ്റി പ്രവർത്തത്തിൽ മുഖ്യമായതാണ് സ്കോളർഷിപ് പ്രോഗ്രാം. കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും പ്രൊഫഷണൽ കോഴ്സുകളിലേക്ക് പഠിക്കുന്ന കുട്ടികളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പ്രോജക്ട് ആണ് കെഎച്ച്എൻഎ സ്കോളർഷിപ് . ഇതുവരെ 625 കുട്ടികളെ സഹായിക്കാൻ കെഎച്ച്എൻഎയ്ക്ക് കഴിഞ്ഞു. സ്കോളർഷിപ്പ്‌ ഫണ്ട് വഴി
1.65 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ട്.

പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാർഥികൾക്കും പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതായി പലപ്പോഴും നാം കാണാറുണ്ട് . പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ സഹായിക്കുക എന്നതാണ് കെഎച്ച്എൻഎയുടെ ലക്‌ഷ്യം. സ്കോളർഷിപ്പ് ലഭിച്ച പല കുട്ടികളും ഇന്ന് ഉയർന്ന ജോലിയിലും വിദേശങ്ങളിലും ജോലിചെയുന്നത് നമുക്ക് അഭിമാനിക്കവുന്നതാണ് . ഇന്ന് അവരും ഇതിന്‍റെ ഭാഗമായി മാറുന്ന കാഴ്ച അടുത്തകാലത്തായി നാം കാണുന്നുണ്ട് .

നിങ്ങൾക്കും ഈ സ്കോളർഷിപ്പിന്‍റെ ഒരു ഭാഗം ആകാവുന്നതാണ്. ഒരു കുട്ടിയെ സ്പോൺസർ ചെയ്യുവാൻ ആവിശ്യമായത് $ 250.00 വീതമാണ്. നിങ്ങൾക്ക് കഴിയുന്ന രീതിയിൽ ഈ സ്കോളർഷിപ്പിന്‍റെ ഭാഗം ആകാം. ഇതൊരു കൂട്ടായ സംരംഭം ആണ്. നിങ്ങളുടെ സഹായ സഹകരണം പ്രതിഷിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ രാജേഷ് കുട്ടി, വൈസ് ചെയർ രാജു പിള്ള , ട്രസ്റ്റി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അപേക്ഷിക്കുന്നു.

താഴെ കൊടിത്തിരിക്കുന്ന ഗോഫൻഡ് ലിങ്കിൽ കുടി നിങ്ങൾക്ക് സംഭാവന ചെയ്യാവുന്നതാണ്.

https://www.gofundme.com/f/khnascholarshipfund?fbclid=IwAR0Vfjit_FxldaNHhH-mIo-xWXdRvv-Dw2GrmZh4BArKvBrF-0I5ZYHZ0kA

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ