ന്യൂഡൽഹി: നാം ഡൽഹി ദേശീയ ഓണ്‍ലൈൻ കൂട്ടായ്മയുടെയും വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി പ്രൊവിൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും നാം ഡൽഹി സമാഗമം 2020 ഉം ഇന്ന് നവംബർ 29 ഞായറാഴ്ച രാവിലെ 10.30 ന് മൂവാറ്റുപുഴ ഗ്രാൻറ്റ് സെൻട്രൽ മാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപെടുന്നു.
നാം ഡൽഹി ചെയർമാൻ ഡോ. ജോർജ് നെടുന്പാറ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗിന്നസ് വേൾഡ് റിക്കോർഡ് വിജയി ജോബ് പൊറ്റാസ് ഉദ്ഘാടനവും മുഖ്യാഥിതിയായി ഉല്ലാസ് തോമസും സംസാരിക്കും. മുൻ ഡൽഹി പോലീസ് ഓഫീസർ രാജൻ അടൂർ വിജയികളായ കുട്ടികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റും കാഷ് അവാർഡുകളും നൽകപ്പെടും.
പ്രസ്തുത യോഗത്തിൽ വിജയകുമാർ കൂത്താട്ടുകുളം റജികുമാർ അടിമാലി, സ്വാമി ഗുരുശ്രീ, കനയ്യ ശാന്തി ഭൂമി, സി.എൽ. മാത്യു, തോമസ് പുത്തൻപുര, വർഗീസ് കുട്ടി കൂത്താട്ടുകുളം, ജോണ്‍ കൊറ്റം, അഡ്വ. അജിത്ത് പൊറ്റാസ് സലി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും തുടർന്നു നാം ഡൽഹിയുടെ കുട്ടികൾ നടത്തുന്ന കലാവിരുന്നും ഉണ്ടായിരിക്കും സ്നേഹവിരുന്നോടു കൂടി യോഗം സമാപിക്കും.
ദേശീയ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത കുട്ടികളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കടന്നു വരുന്ന നാം ഡൽഹി അംഗങ്ങളും യോഗത്തിൽ പ്രതിനിധികളായെത്തും.