+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൈമാറി

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 20) തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ചെങ്കലിൽ നടന്നു. എസ്
കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൈമാറി
റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ചെങ്കലിൽ നടന്നു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി റൗദ ഏരിയ അംഗമായ സുരേഷ് ലാലിന്‍റെ മകൾ നന്ദനയ്ക്കും ബത്ഹ ഏരിയ അംഗമായ നൗഷാദിന്‍റെ മകൾ നജ നൗഷാദിനുമാണ് പുരസ്‍കാരം കൈമാറിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

നന്ദനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ എ.കെ.അൻസൽ എംഎൽഎ ആണ് പുരസ്‌കാരം കൈമാറിയത്. കേളി റൗദ ഏരിയാ രക്ഷാധികാരി കൺവീനർ ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഎം ചെങ്കൽ ലോക്കൽ സെക്രട്ടറി ജോയി അധ്യക്ഷത വഹിച്ചു. സിപിഎം പാറശാല ഏരിയ‌ കമ്മിറ്റി അംഗം ആർ.ശോഭന ആശംസകൾ നേർന്ന് സംസാരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ.സുരേഷ് നന്ദി പറഞ്ഞു.