+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്കിള്‍ ജോര്‍ദന്‍ താങ്ക്‌സ് ഗിവിങ്ങ് ധന്യമാക്കിയത് രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി

ഷിക്കാഗോ: അമേരിക്കയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസമായ മൈക്കിള്‍ ജെഫ്രി ജോര്‍ദന്‍ താങ്കസ് ഗിവിങ്ങ് ദിനം ധന്യമാക്കിയത് ഫീഡിങ്ങ് അമേരിക്ക എന്ന സംഘടനക്കു രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. 'രാജ്യം ഇന്ന് അ
മൈക്കിള്‍ ജോര്‍ദന്‍ താങ്ക്‌സ് ഗിവിങ്ങ് ധന്യമാക്കിയത് രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി
ഷിക്കാഗോ: അമേരിക്കയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസമായ മൈക്കിള്‍ ജെഫ്രി ജോര്‍ദന്‍ താങ്കസ് ഗിവിങ്ങ് ദിനം ധന്യമാക്കിയത് ഫീഡിങ്ങ് അമേരിക്ക എന്ന സംഘടനക്കു രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. 'രാജ്യം ഇന്ന് അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ അനന്തരഫലമായി പലരുടേയും ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ഒരു നേരത്തെ ആഹാരം പോലും ലഭിക്കുവാന്‍ ഇല്ലാത്ത നിരവധി ജീവിതങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. നാം നമുക്ക് ലഭിച്ച നന്മകളുടെ പങ്ക് അവര്‍ക്ക് നല്‍കുന്നതിലൂടെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത്'- മൈക്കിള്‍ പറയുന്നു.

മൈക്കിള്‍ ജോര്‍ദന്‍ പങ്കെടുത്ത ആറാമത്തേതും അവസാനത്തേതുമായ മത്സരത്തിന്റെ ദി ലാസ്റ്റ് ചാന്‍സ് ഡോക്യുമെന്ററിയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നാണ് രണ്ട് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. യുഎസിലുടനീളം 60000 ഫുഡ് പാര്‍ട്ട്േഴ്‌സും 200 ഫുഡ് ബാങ്ക്‌സും ഉള്ള ഏറ്റവും വലിയ ചാരിറ്റബിള്‍ ഫുഡ് അസിസ്റ്റന്‍സാണ് ഫീഡ് അമേരിക്ക എന്ന സംഘടന. വംശീതയുടെ പേരില്‍ നടക്കുന്ന അനീതിക്കെതിരെ പടപൊരുതുന്നതിന് അടുത്ത പത്തു വര്‍ഷത്തേക്ക് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് ജോര്‍ദനും ജോര്‍ഡന്‍ ബ്രാന്‍ണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍