ബർലിൻ: ജർമൻ തലസ്ഥാന നഗരമായ ബർലിനിലെ ജർമൻ ചാൻസലറിയുടെ ഗേറ്റിലേക്ക് കാർ ഓടിച്ച കയറ്റിയ സംഭവത്തിൽ ഒരാളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി ജർമൻ പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിയോടെ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു.
കാർ ഗേറ്റിൽ മനപൂർവം ഇടിച്ചു കയറ്റിയതായാണ് പോലീസ് ഭാഷ്യം. ഇരുണ്ട പച്ച നിറമുള്ള ഫോക്സ്വാഗൻ കാറിന്റെ ഒരു വശത്ത് "ആഗോളവത്ക്കരണ രാഷ്ട്രീയം നിർത്തുക' എന്ന് ഡ്രൈവറുടെ വശത്ത് വരച്ചിരുന്നു, "നിങ്ങൾ കുട്ടികളെയും വൃദ്ധരായ കൊലപാതകികളെയും നശിപ്പിച്ചു'.എന്നും കുറിച്ചിരുന്നു. സംഭവത്തെ തുടർന്ന് സംഭവത്തിൽ കാറോടിച്ചിരുന്ന 48 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതേ വാഹനം 2014 ൽ സുരക്ഷാ പരിധിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, അന്ന് ആഗോളതാപനത്തിനെതിരായ പ്രതിഷേധമായിരുന്നു കാരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമ്മൻ ചാൻസലറി ഗേറ്റിലേയ്ക്ക് കാർ ഇടിച്ചു കയറ്റി; ഡ്രൈവർ അറസ്റ്റിൽ
12:20 AM Nov 26, 2020 | Deepika.com